നരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ അനുഭവിക്കുന്ന വ്യക്തിയോട് -അയാൾ നരകത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ- അല്ലാഹു ചോദിക്കുന്നതാണ്: നിനക്ക് ഇഹലോകവും അതിലുള്ളതുമെല്ലാം ഉണ്ടായിരുന്നെങ്കിൽ ഈ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രായശ്ചിത്തമായി അത് നൽകാൻ നീ തയ്യാറാകുമായിരുന്നോ?! അയാൾ പറയും: അതെ. അപ്പോൾ അല്ലാഹു പറയും: എന്നാൽ അതിനേക്കാൾ നിസ്സാരവും ലളിതവുമായ ഒരു കാര്യമായിരുന്നു നീ ആദമിൻ്റെ മുതുകിലായിരിക്കെ ആദം സന്തതികളോട് ഞാൻ കരാർ വാങ്ങിയപ്പോൾ നിന്നോട് ഞാൻ ആവശ്യപ്പെട്ടതും കൽപ്പിച്ചതും. നീ എന്നിൽ യാതൊന്നിനെയും പങ്കുചേർക്കരുത് എന്നതായിരുന്നു അത്. എന്നാൽ നിന്നെ ഞാൻ ഭൂമിയിലേക്ക് അയച്ചപ്പോൾ നീ അത് വിസമ്മതിക്കുകയും ശിർക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.