അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- ഹിജ്റയുടെ സന്ദർഭത്തിൽ നടന്ന ഒരു സംഭവം ഈ ഹദീഥിൽ വിവരിച്ചിരിക്കുന്നു: ഞങ്ങൾ ഥൗർ ഗുഹയിലായിരിക്കെ മുശ്‌രിക്കുകളുടെ കാലുകൾ ഞങ്ങളുടെ തലക്ക് മുകളിൽ ഞാൻ കണ്ടു; അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവരിൽ ആരെങ്കിലും തൻ്റെ കാലുകളിലേക്കൊന്ന് നോക്കിയാൽ അതിൻ്റെ താഴെ ഇരിക്കുന്ന നമ്മെ അവർ കാണുക തന്നെ ചെയ്യും." അപ്പോൾ നബി -ﷺ- പറഞ്ഞു: "അബൂബക്ർ, സഹായിക്കാനും പിന്തുണക്കാനും സംരക്ഷിക്കാനും നേർവഴിയിൽ നയിക്കാനുമെല്ലാം മൂന്നാമതായി അല്ലാഹുവുള്ള രണ്ടാളുകളെ കുറിച്ച് താങ്കളുടെ ധാരണയെന്താണ്?!"