നബി (ﷺ) തൻ്റെ സ്വഹാബികളോട് നടത്തിയ ഒരു പ്രഭാഷണത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ഉപദേശം അവർക്ക് നൽകി. ജനങ്ങളോടുള്ള ഭയവും ഭീതിയും, സത്യത്തിനെതിരെ നിലകൊള്ളുന്നവരുടെ ആധിക്യവും കാരണത്താൽ താൻ അറിഞ്ഞതോ കണ്ടതോ ആയ ഒരു സത്യം പറയുന്നതിൽ നിന്നോ കൽപ്പിക്കുന്നതിൽ നിന്നോ ഒരു മുസ്‌ലിം പിന്നോട്ട് മാറരുത് എന്നതായിരുന്നു അത്.