ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും 'ഏറ്റവും മഹാനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു' എന്ന് (അർഥം വരുന്ന ദിക്ർ) പറഞ്ഞാൽ അവനു വേണ്ടി സ്വർഗത്തിൽ അവനുവേണ്ടി ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കുന്നതാണ്." صحيح - رواه الترمذي
explain-icon

വിശദീകരണം

ആരെങ്കിലും (سبحان الله) "അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു", (العظيم) അസ്തിത്വത്തിലും വിശേഷണത്തിലും പ്രവർത്തനങ്ങളിലും മഹത്വമുടയവനായ, (وبحمده) - പൂർണ്ണതയുടെ വിശേഷണങ്ങൾ കൊണ്ട് - അവനെ സ്തുതിക്കുന്നതോടൊപ്പം" എന്ന ദിക്ർ പറഞ്ഞാൽ അയാള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കപ്പെടുന്നതാണ്. ഓരോ തവണ പറയുമ്പോഴും ഇപ്രകാരം ഈന്തപ്പന നട്ടുപിടിക്കപ്പെടുന്നതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹുവിനെ സ്മരിക്കുന്നത് അധികരിപ്പിക്കാനുള്ള പ്രോത്സാഹനം. അല്ലാഹുവിന് ഹംദും തസ്ബീഹും ഒരുമിച്ചു പറയുക എന്നത് അതിൽ പെട്ടതാണ്.
  • സ്വർഗം അതിവിശാലമാണ്. അതിൽ നട്ടുപിടിക്കപ്പെടുന്ന തൈകൾ തസ്ബീഹും ഹംദുമെല്ലാമാണ്. അല്ലാഹുവിൽ നിന്നുള്ള ഔദാര്യവും അനുഗ്രഹവുമാണത്.
  • മറ്റു വൃക്ഷങ്ങളിൽ നിന്ന് ഈന്തപ്പന പ്രത്യേകമായി എടുത്തു പറയപ്പെട്ടത് അതിൻ്റെ പ്രയോജനങ്ങൾ ധാരാളമുണ്ട് എന്നതിനാലും, അതിൻ്റെ ഫലമായ ഈത്തപ്പഴത്തിൻ്റെ മേന്മ കാരണത്താലുമാണ്. ഒരു മുഅ്മിനിൻ്റെയും അവൻ്റെ വിശ്വാസത്തിൻ്റെയും ഉപമയായി അല്ലാഹു ഖുർആനിൽ ഈന്തപ്പനയെ എടുത്തു പറഞ്ഞതും അത്കൊണ്ടാണ്.
explain-icon

കൂടുതൽ