ന്യായമായ കാരണമില്ലാതെ, മടിയോ അലസതയോ കാരണത്താൽ ജുമുഅഃ ഉപേക്ഷിക്കുകയും അതിൽ നിന്ന് പിന്തിനിൽക്കുകയും ചെയ്യുന്നവർക്ക് നബി (ﷺ) തൻ്റെ മിമ്പറിന് മുകളിൽ നിന്നു കൊണ്ട് താക്കീത് നൽകുന്നു. അവർ അത് ഉപേക്ഷിച്ചില്ലെങ്കിൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്ര വെക്കുകയും അവയെ മൂടുകയും, സത്യം സ്വീകരിക്കാൻ കഴിയാത്ത വിധത്തിൽ അവക്ക് മേൽ മറയിടപ്പെടുകയും ചെയ്യുമെന്നും അവിടുന്ന് താക്കീത് നൽകുന്നു. അങ്ങനെ സംഭവിച്ചാൽ നന്മകളുടെ വഴികളിൽ നിന്നും, സൽകർമങ്ങളിൽ നിന്നും വിരക്തിയുള്ളവരാകുന്ന വിധത്തിൽ അവർ അശ്രദ്ധരായി മാറുമെന്നും നബി (ﷺ) അറിയിക്കുന്നു.