explain-icon

വിശദീകരണം

നിർബന്ധ നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ട ശേഷം മസ്ജിദിലുള്ളവർ സുന്നത്ത് നിസ്‌കാരങ്ങൾ ആരംഭിക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഫർദ്വ് നിസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ, മസ്ജിദിലുള്ളവർ സുന്നത്ത് നിസ്കാരങ്ങൾ നിർവഹിക്കാൻ പാടില്ല.
  • നിസ്കാരത്തിന് ഇഖാമത്ത് വിളിച്ചു കഴിഞ്ഞാൽ പിന്നീട് ഒരു സുന്നത്ത് നിസ്കാരവും ആരംഭിക്കാൻ പാടില്ല; അത് സുബ്ഹിന്റെയോ ദ്വുഹറിന്റെയോ മുൻപോ ശേഷമോ ഉള്ള സുന്നത്ത് നിസ്കാരങ്ങളിൽ പെട്ട റവാതിബ് ആയാൽ പോലും.
  • ഒരാൾ സുന്നത്ത് നിസ്കരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇഖാമത്ത് വിളിക്കുന്നതെങ്കിൽ; ഒരു റക്അത്തിൽ താഴെ മാത്രമേ ബാക്കിയുള്ളൂവെങ്കിൽ അയാൾ വേഗത്തിൽ അത് പൂർത്തിയാക്കുകയാണ് വേണ്ടത്. അതിൽ കൂടുതൽ ബാക്കിയുണ്ടെങ്കിൽ തക്ബീറത്തുൽ ഇഹ്റാം (ജമാഅത്തിന്റെ തുടക്കം) ലഭിക്കുന്നതിനായി സുന്നത്ത് നിസ്കാരം അവസാനിപ്പിക്കേണ്ടതാണ്.
explain-icon

കൂടുതൽ