സത്യസന്ധനായ ബറാഅ് ഇബ്നു ആസിബ് (رضي الله عنه) പറയുന്നു: നബി (ﷺ) റുകൂഇൽ നിന്ന് തല ഉയർത്തുകയും "സമി അല്ലാഹു ലിമൻ ഹമിദഹു" എന്ന് പറയുകയും ചെയ്താൽ അവിടുത്തെ പിന്നിലുണ്ടായിരുന്നവരിൽ ഒരാളും സുജൂദിലേക്ക് പോകാൻ വേണ്ടി മുതുകുകൾ വളക്കുമായിരുന്നില്ല. നബി (ﷺ) തൻ്റെ നെറ്റിത്തടം നിലത്ത് വെച്ച് സുജൂദ് ചെയ്യുന്നത് വരെ അവരെല്ലാം നിന്ന നിലയിൽ തന്നെ തുടരും; അതിനുശേഷമായിരുന്നു അവരെല്ലാം സുജൂദിലേക്ക് പോയിരുന്നത്.