സ്ത്രീകൾ ജനാസഃയോടൊപ്പം നടക്കുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട് എന്ന് അൻസ്വാരീ വനിതയായ ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- പറയുന്നു. ജനാസകളിൽ സ്ത്രീകൾ പങ്കെടുക്കുന്നത് അവർക്കും മറ്റുള്ളവർക്കും ഫിത്‌നയായേക്കാം (തിന്മകളിലേക്ക് വാതിൽ തുറന്നേക്കാം) എന്നതു കൊണ്ടും, സ്ത്രീകൾ പൊതുവെ ക്ഷമ കുറവുള്ളവരാണ് എന്നത് കൊണ്ടുമാണ് അവിടുന്ന് അത് വിലക്കിയത്. എന്നാൽ മറ്റു നിഷിദ്ധങ്ങൾ വിലക്കുന്നത് പോലെ, നബി -ﷺ- ഇക്കാര്യം ശക്തമായി വിലക്കിയിട്ടില്ല എന്ന് കൂടെ ഉമ്മു അത്വിയ്യഃ കൂട്ടിച്ചേർക്കുന്നു.