സഅ്ദ് ബ്നു ഉബാദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂലേ! സഅ്ദിൻ്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അതിനാൽ (അവർക്കായി നൽകാവുന്ന) ഏറ്റവും ശ്രേഷ്ഠമായ സ്വദഖഃ ഏതാണ്? നബി -ﷺ- പറഞ്ഞു: "വെള്ളമാണ്." അങ്ങനെ സഅ്ദ് ഒരു കിണർ കുഴിക്കുകയും, ഇത് സഅ്ദിൻ്റെ ഉമ്മക്ക് വേണ്ടിയാണ് എന്ന് പറയുകയും ചെയ്തു. حسن بمجموع طرقه - رواه أبو داود والنسائي وابن ماجه
explain-icon

വിശദീകരണം

സഅ്ദ് ബ്നു ഉബാദഃ -رَضِيَ اللَّهُ عَنْهُ- ൻ്റെ ഉമ്മ മരണപ്പെട്ടപ്പോൾ നബി -ﷺ- യോട് സഅ്ദ് തൻ്റെ ഉമ്മക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും ശ്രേഷ്ഠമായ സ്വദഖഃയെ കുറിച്ച് അന്വേഷിച്ചു. ഏറ്റവും ശ്രേഷ്ഠമായ സ്വദഖഃ വെള്ളം നൽകലാണ് എന്നായിരുന്നു നബി -ﷺ- യുടെ മറുപടി. അദ്ദേഹം തൻ്റെ ഉമ്മക്ക് വേണ്ടിയുള്ള ദാനമായി ഒരു കിണർ കുഴിക്കുകയും ചെയ്തു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • വെള്ളം ഏറ്റവും ശ്രേഷ്ഠമായ ദാനധർമ്മങ്ങളിൽ പെട്ടതാണ്.
  • വെള്ളം ദാനമായി നൽകാനാണ് നബി -ﷺ- സഅ്ദ് -رَضِيَ اللَّهُ عَنْهُ- വിനോട് നിർദേശിച്ചത്. കാരണം ഐഹികവും പാരത്രികവുമായ വിഷയങ്ങളിൽ ഏറ്റവും വിശാലമായ പ്രയോജനം നൽകുന്ന കാര്യമാണത്. ചൂടിൻ്റെ കാഠിന്യവും വെള്ളത്തിനുള്ള ആവശ്യകതയും വെള്ളത്തിൻ്റെ ലഭ്യതയുടെ കുറവും അതിൻ്റെ പ്രാധാന്യം വീണ്ടും വർദ്ധിപ്പിക്കുന്നു.
  • ദാനധർമ്മങ്ങളുടെ പ്രതിഫലം മരിച്ച വ്യക്തികൾക്ക് ലഭിക്കുന്നതാണ് എന്ന സൂചന.
  • സഅ്ദ് ബ്നു ഉബാദഃ -رَضِيَ اللَّهُ عَنْهُ- തൻ്റെ മാതാവിനോട് ചെയ്ത പുണ്യം.
explain-icon

കൂടുതൽ