ഖയ്സ് ബ്നു ആസ്വിം -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ അടുത്ത് ഇസ്‌ലാം സ്വീകരിക്കണമെന്ന ഉദ്ദേശ്യവുമായി ചെന്നു. അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് വെള്ളവും സിദ്ർ മരത്തിൻ്റെ ഇലകളും കൊണ്ട് കുളിക്കാൻ കൽപ്പിച്ചു. സിദ്റിൻ്റെ ഇലകൾക്ക് നല്ല മണമുണ്ടാകും എന്നതിനാൽ പൊതുവെ ശുദ്ധീകരണത്തിൽ ഉപയോഗിക്കാറുണ്ടായിരുന്നു.