നബി -ﷺ- നിസ്കാരം അവസാനിപ്പിക്കുമ്പോൾ തൻ്റെ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും മുഖം തിരിക്കുകയും സലാം പറയുകയും ചെയ്യുമായിരുന്നു. വലതു ഭാഗത്തേക്ക് മുഖം തിരിച്ചു കൊണ്ട് അവിടുന്ന് «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ» എന്നു പറയുകയും, ഇടതു ഭാഗത്തേക്ക് മുഖം തിരിച്ചു കൊണ്ട് «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ» എന്നും പറയുമായിരുന്നു.