അബൂ ബക്റഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "തങ്ങളുടെ ഭരണകാര്യം ഒരു സ്ത്രീയെ ഏൽപ്പിച്ച ജനത ഒരിക്കലും വിജയിക്കുകയില്ല." صحيح - رواه البخاري
explain-icon

വിശദീകരണം

ഒരു ജനത തങ്ങളുടെ കാര്യങ്ങളുടെ —നീതിന്യായമോ, പൊതുഭരണമോ, മന്ത്രിസ്ഥാനമോ പോലുള്ള കാര്യങ്ങളുടെ— ഉത്തരവാദിത്തം ഒരു സ്ത്രീയെ ഏൽപ്പിക്കുകയാണെങ്കിൽ, അവർ ലക്ഷ്യമാക്കുന്നത് ഒരിക്കലും നേടിയെടുക്കാനാവില്ലെന്ന് നബി (ﷺ) അറിയിക്കുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഭരണാധികാരമോ ജനങ്ങൾക്കിടയിൽ വിധി കൽപ്പിക്കലോ (നീതിന്യായം) അതുപോലെയുള്ള പൊതുവായ അധികാരങ്ങളോ സ്ത്രീകൾ ഏറ്റെടുക്കാൻ പാടില്ല. എന്നാൽ വഖ്ഫ് കൈകാര്യം ചെയ്യുക, അനാഥകളെ സംരക്ഷിക്കുക, സ്കൂൾ നിയന്ത്രിക്കുക തുടങ്ങിയ സ്വകാര്യ ഉത്തരവാദിത്തങ്ങൾ സ്ത്രീകൾ ഏറ്റെടുക്കുന്നതിൽ തെറ്റില്ല.
  • സ്ത്രീകളുടെ (ഭരണപരമായ) പരിമിതികളെക്കുറിച്ചുള്ള ഉണർത്തലാണിത്. പൊതുവായ അധികാരങ്ങളിൽ അവർ പുരുഷന്മാരോടൊപ്പം പങ്കുചേരാൻ പാടില്ലെന്നും, അത്തരം സ്ഥാനങ്ങൾ അവരെ ഏൽപ്പിക്കുന്നത് വിജയം നേടിയെടുക്കുന്നതിന് തടസ്സമാകുമെന്നും ഈ ഹദീഥ് വ്യക്തമാക്കുന്നു.
  • അല്ലാഹു സ്ത്രീയെ പുരുഷനിൽ നിന്ന് വ്യത്യസ്തമായ പ്രകൃതത്തോടെയാണ് സൃഷ്ടിച്ചിട്ടുള്ളത്. സ്ത്രീകളുടെ ഈ പ്രകൃതം കാരണത്താൽ അവർക്ക് അനുയോജ്യമാകാത്ത കാര്യങ്ങൾ ചിലതുണ്ട്. അതുപോലെത്തന്നെ, പുരുഷന്മാരുടെ പ്രകൃതം കാരണം അവർക്ക് യോജിക്കാത്ത ചില കാര്യങ്ങളുമുണ്ട്.
  • ഇവിടെ നിഷേധിക്കപ്പെട്ട 'വിജയം' (ഫലാഹ്) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മതപരമായ വീക്ഷണത്തിലുള്ള വിജയമാണ്. അതായത് ഇഹലോകത്തെയും പരലോകത്തെയും നന്മ കരസ്ഥമാക്കലാണ്. ഒരു രാജ്യം ഭൗതികമായി പുരോഗതി പ്രാപിച്ചു എന്നത് കൊണ്ട് ആ ജനത അല്ലാഹുവിന്റെ തൃപ്തിയിലാണെന്ന് അർത്ഥമില്ല. അല്ലാഹുവിനെ അനുസരിക്കാത്തവർ വിജയികളല്ല; ഭൗതികമായി അവർ എത്ര ഉന്നത നിലയിലാണെന്ന് ഉപരിപ്ലവമായി തോന്നിക്കപ്പെട്ടാലും ശരി.
  • ഈ ഹദീഥ് സ്ത്രീകളെ കുറച്ചു കാണിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, അവരുടെ കഴിവുകളെ അവർക്ക് അനുയോജ്യമായ ശരിയായ മേഖലകളിലേക്ക് തിരിച്ചുവിടുക മാത്രമാണ് ചെയ്യുന്നത്.