കാലഗണന പ്രകാരം മുഹമ്മദ് നബിയുടെ (ﷺ) ജനതയാണ് അവസാനം വന്നെത്തിയ സമുദായം. എന്നാൽ, ഖിയാമത്ത് നാളിൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന സമുദായം നബിയുടെ (ﷺ) ജനത തന്നെയാണ്. ഖിയാമത്ത് നാളിൽ ഇപ്രകാരം ചോദിക്കപ്പെടും: "ഉമ്മിയ്യായ (നിരക്ഷരരായ) സമുദായവും അവരുടെ നബിയും എവിടെ?" നബിക്ക് (ﷺ) എഴുത്തും വായനയും അറിയില്ലായിരുന്നു എന്നതിനാലാണ് 'ഉമ്മിയ്യ്' എന്ന വിശേഷണം ഈ ജനതയിലേക്ക് ചേർത്തി പറയപ്പെടുന്നത്. അങ്ങനെ വിചാരണക്കായി ആദ്യം വിളിക്കപ്പെടുന്നത് അവരെയായിരിക്കും. അതിനാൽ, കാലഗണന പ്രകാരം അവസാനം വന്നെത്തിയവരും, ഖിയാമത്ത് നാളിലെ വിചാരണയിലും സ്വർഗ്ഗപ്രവേശത്തിലും ആദ്യത്തെയാളുകളുമാണ് നാം.