മുആവിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അദാൻ (ബാങ്ക്) വിളിക്കുന്നവർ ഖിയാമത്ത് നാളിൽ ജനങ്ങളിൽ ഏറ്റവും നീളമുള്ള കഴുത്തുള്ളവരായിരിക്കും." صحيح - رواه مسلم
explain-icon

വിശദീകരണം

നിസ്കാരത്തിനായി അദാൻ വിളിക്കുന്നവർ അന്ത്യനാളിൽ ഏറ്റവും നീളമുള്ള കഴുത്തുള്ളവരായിരിക്കും എന്ന് നബി (ﷺ) അറിയിക്കുന്നു. അവരുടെ പ്രവർത്തനത്തിൻ്റെ ശ്രേഷ്ഠതയും, നന്മകളുടെ ആധിക്യവും പ്രതിഫലത്തിൻ്റെ മഹത്വവും കാരണത്താലാണത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ബാങ്ക്‌വിളിയുടെ (അദാൻ) ശ്രേഷ്ഠതയും, അത് നിർവ്വഹിക്കാനുള്ള പ്രേരണയും.
  • ബാങ്ക് വിളിക്കുന്നവർക്കുള്ള ശ്രേഷ്ഠതയും, ഖിയാമത്ത് നാളിൽ അവർക്കുണ്ടായിരിക്കുന്ന ഉന്നതമായ സ്ഥാനവും.
explain-icon

കൂടുതൽ