ഹദീഥിൽ വിവരിക്കപ്പെട്ട നബിയുടെ -ﷺ- പ്രാർത്ഥനയുടെ ഉദ്ദേശ്യം ഇപ്രകാരമാണ്: അല്ലാഹുവേ, ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. മനുഷ്യർക്ക് ദേഷ്യം വരുന്നത് പോലെ എനിക്കും ദേഷ്യം വരും. അതിനാൽ ഏതെങ്കിലും ഒരു മുഅ്മിനിനെ ഞാൻ വേദനിപ്പിക്കുകയോ, ശകാരിക്കുകയോ, ചീത്ത പറയുകയോ, ശപിക്കുകയോ -അഥവാ നിൻ്റെ കാരുണ്യത്തിൽ നിന്ന് അവനെ അകറ്റിനിർത്താൻ പ്രാർത്ഥിക്കുകയോ-, അല്ലെങ്കിൽ അവനെ അടിക്കുകയോ പ്രഹരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അത് അവന് (പാപങ്ങളിൽ നിന്നുള്ള) ശുദ്ധീകരണവും, (നിന്നിലേക്ക്) അടുപ്പിക്കുന്ന നന്മയും, അവൻ്റെ പാപത്തിനുള്ള പ്രായശ്ചിത്തവും, നീ അവന് നൽകുന്ന കാരുണ്യവുമായി മാറ്റേണമേ."