നബി -ﷺ- തന്റെ മരണത്തിന് മുമ്പ്, ചുറ്റുമുള്ള നാടുകളിലെ രാജാക്കന്മാർക്ക് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയച്ചതായി അനസ് ഇബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. അവിടുന്ന് കിസ്‌റക്ക് കത്തെഴുതി; പേർഷ്യ ഭരിക്കുന്ന എല്ലാവർക്കും പറയുന്ന സ്ഥാനപ്പേരാണത്. കൈസറിനും കത്തെഴുതി; റോം ഭരിക്കുന്നവർക്കുള്ള സ്ഥാനപ്പേരാണത്. നജാശിക്കും കത്തെഴുതി; അബ്സീനിയയിലെ രാജാക്കന്മാർക്കുള്ള സ്ഥാനപ്പേരാണത്. ജനങ്ങളെ അടക്കിഭരിക്കുന്ന ഓരോ സ്വേച്ഛാധിപതിക്കും അവിടുന്ന് കത്തെഴുതി. എന്നാൽ ഹദീഥിൽ പറയപ്പെട്ട, കത്തയക്കപ്പെട്ട ഈ നജാശി, നേരത്തെ ഇസ്‌ലാം സ്വീകരിച്ച ശേഷം മരണപ്പെടുകയും നബി -ﷺ- വിദൂരത്തുള്ളവർക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരം (സ്വലാത്തുൽ ഗാഇബ്) നിർവഹിക്കുകയും ചെയ്ത നജാശിയല്ല.