അബ്ദുല്ലാഹി ബ്നു ഉമർ (رضي اللهُ عنهما) പറയുന്നു: ജൂതന്മാർ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ അരികിൽ വന്ന് അവരിൽപെട്ട ഒരു പുരുഷനും സ്ത്രീയും വ്യഭിചരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) അവരോട് ചോദിച്ചു: എന്താണ് എറിഞ്ഞു കൊല്ലുന്നതിനെ കുറിച്ച് തൗറാത്തിൽ നിങ്ങൾ കണ്ടിട്ടുള്ളത്? അപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ അവരെ അടിക്കുകയും അപമാനിക്കുകയും ചെയ്യണമെന്നാണ് അതിലുള്ളത്. അപ്പോൾ അബ്ദുല്ലാഹിബ്നു സലാം പറഞ്ഞു: കളവാണ് നിങ്ങൾ പറയുന്നത്. തൗറാത്തിൽ എറിഞ്ഞു കൊല്ലണമെന്ന ആയത്തുണ്ട്. അങ്ങനെ അവർ തൗറാത് കൊണ്ടുവന്നു നിവർത്തിവെച്ചു. അവരിലൊരാൾ എറിയണമെന്ന് പറയുന്ന ആയത്തിൻ്റെ മേലെ കൈവെച്ച് അതിൻ്റെ മുന്നിലും പിന്നിലുമുള്ളത് വായിച്ചു. അപ്പോൾ അബ്ദുല്ലാഹിബ്നു സലാം പറഞ്ഞു: നിൻ്റെ കൈയെടുക്ക്. അയാൾ കൈയെടുത്തു. അതാ എറിയണമെന്ന് പറയുന്ന ആയത്ത്. അയാൾ പറഞ്ഞു: മുഹമ്മദേ നീ പറഞ്ഞത് സത്യമാണ്. അങ്ങനെ നബി (ﷺ) അവരിരുവരെയും എറിഞ്ഞുകൊല്ലാൻ കൽപ്പിച്ചു. അബ്ദുല്ലാഹി ബ്നു ഉമർ പറയുന്നു: അയാൾ ആ പെണ്ണിന് ഏറു കൊള്ളാതിരിക്കാൻ തൻ്റെ ശരീരം കൊണ്ട് തടുക്കുന്നത് ഞാൻ കണ്ടിരുന്നു." സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്